കരി പുരട്ടിയ ജീവിതങ്ങള്‍ (നര്‍മ്മം)
കാലം എന്‍റെ തലമുടികളിലും മീശരോമങ്ങളിലും വെളുത്ത വരകള്‍ വരച്ചുതുടങ്ങിയിട്ട് കുറച്ചു നാളായി.കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരു ചെറിയ വിഷമം,സാരമില്ല.
ഞാനും ഭാര്യയും ഒന്നര വയസ്സുള്ള മകനും കൂടി പുറത്തേയ്ക്കുപോകുവാനുള്ള തയ്യാറെടുപ്പിലാണ്. മകനെ സുന്ദരനാക്കി,അവള്‍ 'വീണ്ടും' സുന്ദരിയാകാന്‍ തുടങ്ങിയപ്പോഴാണ് അലമാരയില്‍ ഇരിക്കുന്ന കരിപെന്‍സില്‍ ഞാന്‍ കണ്ടത്, അതെടുത്ത് വെളുത്ത മുടികള്‍ കറുപ്പിച്ച് പ്രായത്തെ അതിജീവിച്ചു.ചെറുപ്പം വീണ്ടെടുത്ത ഞാന്‍ മകന് ഒന്നുരണ്ട് ഉമ്മകള്‍ കൊടുത്ത് അടുക്കള ഭാഗത്തേയ്ക്ക് പോയി.
അപ്പോഴാണ് ഭാര്യയുടെ വിഷമത്തോടെയുള്ള ശകാരം കേള്‍ക്കുന്നത്,'ഞാന്‍ ഒളിച്ചു വന്നു നോക്കി,ഭാഗ്യം എന്നെയല്ല,അവള്‍ മകന്‍റെ കയ്യൊക്കെ പിടിച്ചു നോക്കുന്നു, ''ഹോ ഞാന്‍ എത്ര നന്നായിട്ട് ഒരുക്കി നിര്‍ത്തിയതാ..ഈ കൊച്ചിന്‍റെ മുഖത്തൊക്കെ ആരാ ഇങ്ങനെ കരി വാരി തേച്ചുകൊടുത്തത്''.എനിക്ക് ഒന്നും മനസ്സിലായില്ല.'ശരിയാണ് ഇവന്‍റെ മുഖത്ത് ഈ കരിയെങ്ങനെ വന്നു!'അവള്‍ സങ്കടത്തോടെ എന്നെ നോക്കി,എന്‍റെ മുഖത്തുനിന്നും കണ്ണുകള്‍ പിന്‍വലിച്ചിട്ട് വീണ്ടും എന്നെ നോക്കി,എന്‍റെ മീശയില്‍ ,എന്‍റെ തലമുടികളില്‍ .
''നിങ്ങളീ കരിപെന്‍സില് എടുത്ത് മീശ കറുപ്പിച്ചിട്ട് എന്‍റെ മോനെ ഉമ്മവച്ചോ..?'
അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്.എനിക്ക് ചിരിവന്നു.ബഹളം കേട്ട് പാത്രം കഴുകികൊണ്ടിരുന്ന ജോലിക്കാരി അവിടേയ്ക്കു വന്നു.'ഈശ്വരാ അവളുടെ മുഖത്തും കരിയുടെ പാടുകള്‍ ,എന്‍റെ ഭാര്യയും അതു കണ്ടു,എന്നെ രൂക്ഷമായി ഒന്നു നോക്കി,ഞാന്‍ മുകളിലേയ്ക്കു നോക്കി "സത്യമായിട്ടും ഈ പാടുകളില്‍ എനിക്ക് പങ്കില്ല"
No comments:
Post a Comment