deepakkaazhchakal.blogspot.com:
."എന്‍റെ വെളിച്ചം കാണാത്ത തിരക്കഥകള്‍" -ദീപു ആറ്...: ."എന്‍റെ വെളിച്ചം കാണാത്ത തിരക്കഥകള്‍" -ദീപു ആറ്റിങ്ങല്‍ ✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍ എനിക്ക് സിനിമയുടെ ബാലപാ...
കവിത കഥ ലേഖനം അനുഭവക്കുറിപ്പുകള്‍
Saturday, 12 September 2015
Thursday, 10 September 2015
."എന്‍റെ വെളിച്ചം കാണാത്ത തിരക്കഥകള്‍" -ദീപു ആറ്റിങ്ങല്‍
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
എനിക്ക് സിനിമയുടെ ബാലപാഠങ്ങള്‍ പറഞ്ഞു തന്ന ശ്രീ.ടി കെ രാജീവ് കുമാർ.(ചാണക്യന്‍, ക്ഷണക്കത്ത്,മഹാനഗരം..സംവിധായകന്‍)*ജി എസ് പണിക്കർ.*ശ്രീ.സുരേഷ്ബാബു ശ്രീ.ഗോപിതമ്പി സര്‍, ശ്രീ.മഹേഷ് മിത്ര,ശ്രീ.ബാലുനാരായണന്‍,ഞങ്ങളുടെ പ്രീയപ്പെട്ട ശ്രീ. Chandu Nairസര്‍ എല്ലാവരേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
.തിരക്കഥയുടെ ബാലപാഠങ്ങള്‍ പഠിക്കാം.തിരക്കഥയില്ലാതെ ഷൂട്ട് ചെയ്തു ഷോര്‍ട്ട് ഫിലിം ഇറക്കുന്ന കാലമാണിത്.അതുകൊണ്ടുതന്നെ തിരക്കഥയുടെ പ്രസക്തി നഷ്ടപ്പെടുന്നു.ചില ചെറിയ വിദ്യയിലൂടെ നിങ്ങള്‍ക്കും എഴുതാം .സിനിമകള്‍ കണ്ട് കണ്ട് എല്ലാവരുടേയും മനസ്സില്‍ ഏകദേശ ധാരണയുണ്ടാകുമല്ലോ.അതും കുറച്ച് സാങ്കേതികവശങ്ങളും കൂടി മനസ്സിലാക്കൂ.നിങ്ങള്‍ നല്ല നിരീക്ഷണപാടവമുള്ള ആളാണോ? നിങ്ങളുടെ സങ്കല്പ്പങ്ങള്‍ വിശാലമായ കാന്‍വാസിലേയ്ക്ക് കൊണ്ടുവരൂ. ഒരു ചതുരത്തിലേയ്ക്ക് ആവാഹിക്കൂ,വായനക്കാരെ നിങ്ങളോടൊപ്പം നടത്തിക്കൂ .എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാം.കഥയില്‍ ചോദ്യമില്ല.പക്ഷേ തിരക്കഥയില്‍ ചോദ്യമുണ്ട്.ഏത് കഥയായാലും ,ആളുകള്‍ വിശ്വസിക്കുന്ന രീതിയില്‍ എഴുതുക. ആദ്യം മനസ്സില്‍ ഒരു കഥ രൂപപ്പെടുത്തൂ.അതിലെ മുഖ്യകഥാപാത്രങ്ങളെ അവരുടെ വഴിയെ സഞ്ചരിക്കാന്‍ വിടുക. അവരുടെ സഞ്ചാരപഥങ്ങളില്‍ കണ്ടുമുട്ടുന്ന മാറ്റുകഥാപാത്രങ്ങള്‍,സംഭവങ്ങള്‍ ഒക്കെ പിന്നാലെ വന്നുകൊള്ളും.(അതായത് കഥയെഴുതിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് ചില പ്രത്യേക കഥാപാത്രങ്ങളെ കൂട്ടിച്ചേര്‍ക്കേണ്ടിവരും. കഥയുടെ മുന്നോട്ടുള്ള പോക്കിന് ആ കഥാപാത്രങ്ങള്‍ ഒരു അവശ്യഘടകം ആയി മാറുകയും ചെയ്യാം.
തിരക്കഥ എഴുതുവാനുള്ള രൂപരേഖയാണ് താഴെ കൊടുത്തിരിക്കുന്നത് . അത് നോക്കി എഴുതിയാല്‍ മതിയാകും.ഇവിടെ അങ്ങനെ എഴുതുവാന്‍ കഴിയില്ല.
പേപ്പറിന്‍റെ ഇടതു വശത്ത് കഥാപാത്രങ്ങളുടെ വിവരണങ്ങളും അവര്‍ ചെയ്യുന്ന സംഭവങ്ങളും ,വലതുവശത്തായി സംഭാഷണങ്ങളും എഴുതുക .മുകളില്‍ കുറച്ചു സ്ഥലം ഒഴിച്ചിടുക .രണ്ടു മൂന്നു വരികള്‍.
പേപ്പറിന്‍റെ ഇടതു വശത്ത് കഥാപാത്രങ്ങളുടെ വിവരണങ്ങളും അവര്‍ ചെയ്യുന്ന സംഭവങ്ങളും ,വലതുവശത്തായി സംഭാഷണങ്ങളും എഴുതുക .മുകളില്‍ കുറച്ചു സ്ഥലം ഒഴിച്ചിടുക .രണ്ടു മൂന്നു വരികള്‍.
പലരും പലരീതിയില്‍ ആണ് എഴുതുന്നത് ,ക്യാമറയുടെ ചലനങ്ങളോ സാങ്കേതിക നിര്‍ദ്ദേശങ്ങളോ എഴുതണമെന്നില്ല .ഞാന്‍ ചിലപ്പോഴെല്ലാം ക്യാമറയുടെ നീക്കങ്ങളും എഴുതാറുണ്ട്.സംഭാഷണങ്ങള്‍ക്ക് സംസാരഭാഷ തന്നെ ഉപയോഗിക്കുക. ഈ കൊടുത്തിരിക്കുന്ന മോഡലില്‍ സംസാര ഭാഷ അത്രയ്ക്ക് വന്നിട്ടില്ല. ഇത് എന്‍റെ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ സമയത്ത് എഴുതിയതാണ്.1996-ല്‍ .
സീന്‍ നമ്പരും സമയവും, INT എന്നത് (Interior)(അകത്തുള്ള ദൃശ്യം) EXT എന്നത് (Exterior) പുറത്തുള്ള ദൃശ്യം എന്നതിനെ സൂചിപ്പിക്കുന്നു. സംഭവം നടക്കുന്ന സ്ഥലം,ആ സീനില്‍ വരുന്ന കഥാപാത്രങ്ങള്‍ വലതു വശത്ത് മുകളിലായി എഴുതിയിരിക്കുന്നു.
ഇനി സംശയമുള്ള ചുരുക്കെഴുത്തുകള്‍ അതാത് സന്ദര്‍ഭങ്ങളില്‍ പറഞ്ഞുതരാം.
ഇനി സംശയമുള്ള ചുരുക്കെഴുത്തുകള്‍ അതാത് സന്ദര്‍ഭങ്ങളില്‍ പറഞ്ഞുതരാം.
ഓര്‍ക്കുക ശക്തമായ ഒരു തിരക്കഥയിലൂടെയാണ് നല്ല സിനിമ പിറക്കുന്നത്.നാളെ മുതല്‍ മൈഡ് വിസ. സ്നേഹത്തോടെ ..ദീപു ആറ്റിങ്ങല്‍
Subscribe to:
Comments (Atom)
