Tuesday, 30 June 2015

വൃത്തവൃത്താന്തം.1

വൃത്തത്തില്‍ കവിതയെഴുതുവാന്‍ എളുപ്പമായി എനിക്ക് തോന്നുന്നത് ,'കേക' വൃത്തം ആണെന്നാണ്‌.ആദ്യം കേക യുടെ ലക്ഷണം നോക്കാം
"'മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിനാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോല്‍
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്ക് യതി, പാദാദിപ്പൊരുത്തമിതു കേകയാം'
ഓരോ പാദത്തിലും പതിനാല് അക്ഷരം വേണം. 3, 2, 2 / 3, 2, 2  താളാശ്രിതമായ ഖണ്ഡങ്ങള്‍ ഓരോ പാദത്തിലും ഉണ്ടായിരിക്കും. അങ്ങനെ ആറുഗണം. ഏഴക്ഷരം കഴിഞ്ഞാല്‍ യതി.
ഉദാഹരണത്തിന്,ശ്രീ.വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ,മാമ്പഴം എന്ന കവിതയിലെ വരികള്‍ നോക്കൂ .
"തുംഗമാം| മീന|ച്ചൂടാൽ| തൈമാവിൻ| മര|തക|-
ക്കിങ്ങിണി| സൗഗ|ന്ധിക|സ്വർണ്ണമായ്|ത്തീരും| മുമ്പേ|.
ഇനി ഞാന്‍ എഴുതിയ വരി നോക്കൂ.
"ഓര്‍മ്മകള്‍| ചിന്നി|ച്ചിന്നി| ചിതറി|ക്കിട|ക്കുമീ-
പാടത്തും |പറ|മ്പിലും| ഓടുന്നെന്‍ |കുട്ടി|ക്കാലം|"

വൃത്തവൃത്താന്തം 2        

കേകയെ കുറിച്ചു പറഞ്ഞുവല്ലോ ,ഇനി നമുക്ക്  ഗുരു,ലഘു  എന്നിവ നോക്കാം .പലര്‍ക്കും അറിയാവുന്നതാണ് .എങ്കിലും ചുരുക്കിപ്പറയാം.ഉച്ചാരണത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലില്‍, നീട്ടി ഉച്ചരിക്കുന്നത് ഗുരുവും, കുറുക്കി ഉച്ചരിക്കുന്നത് ലഘു വും.(ദീര്‍ഘാ ക്ഷരങ്ങളെ ഗുരുവായും ഹ്രസ്വാക്ഷരങ്ങളെ ലഘുവായും കണക്കാക്കുന്നു.)ഉദാഹരണത്തിന് 'പ'എന്നെഴുതിയാല്‍  ലഘു*(υ) വും  'പാ' എന്ന് ദീര്‍ഘിപ്പിച്ചാല്‍ ഗുരു*(-)വും  ആകും .പക്ഷെ  ലഘുവും ചിലപ്പോള്‍  ഗുരു ആകും,ഒരു  ലഘു കഴിഞ്ഞുവരുന്ന അക്ഷരം കൂട്ടക്ഷരമോ ,കടുപ്പിച്ച് ഉച്ചരിക്കുന്നവയോ ആയി വന്നാല്‍  മുന്‍പിലുള്ള ലഘു  ഗുരു ആകും.ഉദാ:പുഷ്പം ,പട്ടണം ,ഇവിടെ 'പു'വും 'പ'യും ഗുരു ആയി പരിഗണിക്കും.ഇനി ഗണങ്ങള്‍ നോക്കാം .മൂന്ന്‍ അക്ഷരങ്ങള്‍ ചേര്‍ന്ന് ഒരു ഗണം ആകും (മാത്രയെ കുറിച്ച് പിന്നീടുള്ള ലേഖനങ്ങളില്‍ വിശദീകരിക്കാം)ഒരു  ഗണത്തില്‍ ആദ്യ അക്ഷരം 'ലഘു'ആണെങ്കില്‍ 'യ' ഗണം എന്നും ആദ്യ അക്ഷരം 'ഗുരു' എങ്കില്‍ അത് ഭ ഗണം എന്നും പറയും .അങ്ങനെ എട്ടുതരം  ഗണങ്ങള്‍  ഉണ്ടാക്കാന്‍  കഴിയും. ‘യ ര ത ഭ ജ സ മ ന ’.  
ഉദാ: 1,കപോലം* ( ‌‌υ – –)
ആദ്യാക്ഷരം ലഘു-പിന്നീടുള്ളവ  ഗുരു.അപ്പോള്‍ ആദ്യ ലഘു 'യ'ഗണം
 2,കോമളം. (– υ –)മധ്യാക്ഷരം ലഘു-മുന്നിലും  പിന്നിലും ഗുരു  'ര'ഗണം
3 ,വീരാളി .(– – υ)അന്ത്യക്ഷരം ലഘു ആയതിനാല്‍ 'ത'ഗണം
4 ,പാലട.(– υ υ)ആദ്യക്ഷരം ഗുരു 'ഭ' ഗണം
5,വികാരി.(υ – υ) മധ്യാക്ഷരം ഗുരു.'ജ' ഗണം
6, കമലം.(υ υ –)അന്ത്യക്ഷരം ഗുരു. 'സ'ഗണം
7,ആമോദം .സർ‌വഗുരു,'മ'ഗണം
8,ജനനി. സർ‌വലഘു, 'ന'ഗണം.
ഇനി ഇത് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പദ്യവും ഉണ്ട്.
ആദിമധ്യാന്തവർണങ്ങൾ -
ലഘുക്കൾ യ,ര,ത,ങ്ങളിൽ
ഗുരുക്കൾ ഭ,ജ,സ,ങ്ങൾക്ക്
മ,ന,ങ്ങൾ ഗ,ല,മാത്രവും.
ഞാന്‍ പെട്ടന്ന് എഴുതിയ വരികള്‍ ആണ് നോക്കുക.വൃത്തം ഇന്ദ്രവജ്ര. ലക്ഷണം:കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം, 'ത' 'ത' 'ജ' എന്നീ മൂന്നു ഗണങ്ങളും രണ്ട് 'ഗുരു'വും വന്നാൽ ഇന്ദ്രവജ്രയാകും.
കാവ്യങ്ങ/ളോരോന്നു/ രചിച്ചു/ ഞാനും
കാവ്യസ്സ/രിത്തില്‍,ചെ/റു ഓള/മാകും
കാലങ്ങ/ളോളം ചെ/റുകാറ്റി/ലാടി
കാവ്യാനു/രാഗത്തില്‍/ മുഴങ്ങി/ടും ഞാന്‍. 

  " ശ്രീകുമാര ബിംബങ്ങള്‍"

(ലേഖനം)  

ശ്രീകുമാരൻതമ്പി സാറിന്‍റെ സിനിമാഗാനങ്ങളിലെ ബിംബങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും, കൂടുതൽ ഗാനങ്ങളിലും, ക്ഷേത്രവും അതുമായി ബന്ധപ്പെട്ടവയും ഇണപിരിഞ്ഞു കിടക്കുന്നത്. 'ഒരു ദേവന്‍ വാഴും ക്ഷേത്രം..ഓര്‍മ്മതന്‍ കൊടിയേറും ക്ഷേത്രം ഉദയം പോലൊളിതൂകും ക്ഷേത്രം ഹൃദയത്തിലൊരു ക്ഷേത്രം .'തെയ്പ്പൂയ കാവടിയാട്ടം തങ്ക മയിൽ പീലിയാട്ടം മനസ്സിന്‍റെ അമ്പലത്തിൽ തേരോട്ടം'

നായികയെ വർണ്ണിക്കുമ്പോൾ 'കർപ്പൂര ദീപത്തിൻ കാന്തിയിൽ കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ'അടുത്ത പ്രഭാതത്തിൽ,അവള്‍ 'കാമദേവന്റെ ശ്രീകോവിലില്‍ കാലം നേദിച്ച പഞ്ചാമൃതം..കാമിനീ നിന്‍ മന്ദഹാസം കാവ്യവാസന്ത സുപ്രഭാതം'..പ്രണയം മൊട്ടിട്ടു തുടങ്ങി പിന്നെ ഉറക്കമില്ലാത്ത രാത്രികളാണ് നായകന് 'സ്വർണ്ണ ഗോപുര നർത്തകീ ശിൽപം കണ്ണിനു സായൂജ്യം  നിൻ രൂപം എതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിക്കും'
പിന്നീട് അവൾ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി  വടക്കും നാഥന്റെ  മുന്നിൽ വന്നു,വീണ്ടും  നായികയെ കാണുന്നത് ,'കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ കുപ്പിവള ചിരിച്ചുടയുന്നതും  കുളപ്പുരക്കല്ലിൽ വച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വച്ചോ അരമണി  നാണം മറക്കുന്നതുമാണ് ..
പൂമാന കാവിലെ പൂരവിളക്കുകൾ നായികയുടെ  പൂമുഖം കണ്ടു കൊതിച്ചു.

ഇനി ഉത്സവത്തിന്‍റെ  നാളുകള്‍,ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയ നായിക,ഒമ്പതാം ഉത്സവത്തിന് അമ്പലപ്പുഴ വന്നു, എന്തു നല്ല പാൽപ്പായസം നിന്‍റെ  കൊച്ചു വർത്തമാനം,തീർന്നില്ല ചന്തമേറും മേനി കണ്ടു കൊമ്പനന്നു മദമിളകി ,തീവട്ടിയിൽ നിന്നും ഒരു തീ തുള്ളി നിന്‍റെ  മാറിൽ വീണു.

വിരഹത്തിന്‍റെ നാളുകളില്‍,അമ്പലവിളക്കുകളണഞ്ഞു, അംബരദീപവും പൊലിഞ്ഞു ,അത്താഴശ്രീബലി കഴിഞ്ഞു ,അരയാല്‍മണ്ഡപമൊഴിഞ്ഞു.പിന്നീട് നായികയെ യാദൃശ്ചികമായി"ചെട്ടികുളങ്ങര ഭരണി നാളില്‍, ഉത്സവം കണ്ടു നടക്കുമ്പോള്‍,കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍ പുഷ്പ മിഴിയുടെ തേരോട്ടം കാണുകയാണ്.

വീണ്ടുമുള്ള കൂടികാഴ്ചയില്‍ അവളോട്‌ 'സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍ ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ എന്നു ചോദിക്കുമ്പോള്‍ 'ചന്ദനത്തില്‍ കടഞ്ഞെടുത്തൊരാ സുന്ദരീശില്പം' 'ലജ്ജാവതിയാകുകയാണ് 'ലജ്ജാവതീ നിൻ മിഴികളടഞ്ഞൂ...രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞൂ..പുത്തൻ കനവാൽ പൂജാരി മനസ്സിൽ.....പുഷ്പാർച്ചന തുടർന്നൂ.....'

ഇനി നായകന്‍റെ മനസ്സില്‍ എന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാം"ഉത്സവക്കൊടിയേറ്റ കേളി.. എന്റെ ഉല്ലാസ ദേവാലയത്തിൽ  ശില്പങ്ങൾപോലുമിന്നാടും.. നിന്റെ സ്വപ്നത്തിൻ കൂത്തമ്പലത്തിൽ..'വിവാഹം കഴിഞ്ഞ് അവര്‍ ആടിപ്പാടുമ്പോഴും'പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി,പൊന്‍പുലരീ പന്തലില് പട്ടു വിതാനം കണ്ടു..മുച്ചിലോട്ടു നടയില്‍ നിന്നും ശംഖനാദം കേട്ടു.'

പഴയ പ്രണയ കാലങ്ങള്‍ ഓര്‍ക്കുമ്പോള്‍  അറിയാതെ പാടിപ്പോകുന്നു'വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍,വഴിലമ്പലത്തിലെ കല്‍വിളക്കേ..
നായകൻറെ ഓർമ്മകളിൽ പണ്ട് 'ചാല കമ്പോളത്തിൽ വച്ച്  'കണ്ടപ്പോൾ..കയ്യും കെട്ടി വായും മൂടി ഞാനിരിക്കുന്നു കണ്ണിൻ മുന്നിൽ പാൽ പ്രഥമൻ ഉറുമ്പരിക്കുന്നു,ആറ്റുനോറ്റ്,മധുര മുണ്ണും നാൾ വരികില്ലേ ,ആറ്റുകാൽ ഭഗവതിയെ കൈവെടിയല്ലേ'

ഒടുവില്‍ കവിയുടെ ഓര്‍മ്മകളില്‍ ആദ്യ ചുംബനം അലയടിച്ചുകൊണ്ടിരിക്കുന്നു "ആദ്യ ചുംബനം അമൃത ചുംബനം ഇനിയുമെത്ര ചുംബനങ്ങള്‍ നേടിയാലും
ഈ "മധുരം എന്നെന്നും തിരുമധുരം"നായകന്‍(കവി)യാത്ര തുടരുകയാണ്.
                                     ph:00973 39135286

കളിത്തോഴി 

****************** 
കണ്ണടച്ചിരുന്നു ഞാന്‍കാതോര്‍ത്തിരുന്നു ഞാന്‍
കണ്ണാ നിന്‍വേണുഗാനം കേട്ടതില്ല
കായാമ്പൂ വര്‍ണ്ണാ നീ അരികത്തു വന്നെന്‍റെ 
കമനീയ രൂപമൊന്നു കണ്ടെങ്കില്‍ -എന്‍റെ-
കമനീയ രൂപമൊന്നു കണ്ടെങ്കില്‍.

കാതരയായൊരു രാധിക ഞാനെത്ര-
കാലങ്ങളായ് നിന്നെ കാത്തിരിപ്പൂ
കള്ളനെന്ന രുകില്‍വന്നതില്ലാ
കാമന കരളി...ലൊതുക്കി വച്ചു-എന്‍റെ-
കാമന കരളില്‍ഒതുക്കി വച്ചു.

കളിമണ്‍കുടങ്ങളിലനുരാഗ നവനിയുമായ്
കാളിന്ദിതീരം ഞാന്‍ വിട്ടകലുമ്പോള്‍ ,
കണ്ണാ നിന്‍ കവണയില്‍ നിന്നൊരു
കല്ലെന്‍റെ, കുടമൊന്നുടച്ചെങ്കില്‍ -മണ്‍-
കുടമൊന്നുടച്ചെങ്കില്‍! 

വഴി തെറ്റിയെത്തുന്ന  ഇടങ്ങള്‍ 

എത്ര പേരോടു ചോദിച്ചു ഞാൻ വഴി
കൃത്യമായ് ഉത്തരം കിട്ടിയെന്നാകിലും
തെറ്റുന്നു പാതകൾ വലത്തുമിടത്തുമായ്
മറ്റൊരു വീഥി നേരെകിടക്കുന്നു
എങ്ങനെ പോകേണ്ടു ഞാനീ നേർവഴി-
യ്ക്കങ്ങനെ പോയാൽ ലക്ഷ്യത്തിലെത്തുമോ?
പിന്നിലേയ്ക്കൊന്നു തിരിഞ്ഞു നോക്കീടണം
പിന്നിട്ട വഴിയിലെ തെറ്റും ശരികളും
പോകേണം നേർവഴിക്കെന്നു പണ്ടുള്ളവർ;
ആകയാൽ പോയിടാം ഈവഴി നേർവഴി.

ദീപക്കാഴ്ചകള്‍