Wednesday, 15 July 2015

2."അശ്വത്ഥാമാ.....കുഞ്ജര"

ജീവിതം ഏടുകള്‍ പിന്നിലേയ്ക്ക് മറിക്കുമ്പോള്‍ 


ഒരിക്കല്‍ എന്‍റെ സുഹൃത്ത് ഒരു സര്‍ദാര്‍ ഫോണ്‍ ചെയ്യുകയായിരുന്നു,മൊബൈല്‍ഫോണ്‍ പ്രചാരം തുടങ്ങിയ സമയം.അയാള്‍ കാനഡയിലെ ബന്ധുവിനോടാണ് സംസാരിക്കുന്നത്,അയാളുടെ ഇവിടുത്തെ ജോലി 'ഡ്രൈവര്‍ ' ആണെന്നു പറഞ്ഞു.ഞാന്‍ ഹിന്ദി പഠിച്ചുവരുന്നതേ യുള്ളൂ.

പിന്നീടൊരിക്കല്‍ നാട്ടിലെ കൂട്ടുകാരനെ വിളിച്ചപ്പോഴും അയാള്‍ ഇതു തന്നെയാണ് പറഞ്ഞത്. സര്‍ദാരിനെ പരിചയമുള്ളവര്‍ എല്ലാവരും എന്നോട് പറഞ്ഞത് അയാള്‍ ഒരിക്കലും കള്ളം പറയില്ല എന്നാണ്.പിന്നെ എന്തിനാണ് അയാള്‍ ഡ്രൈവര്‍ ആണന്ന് പറഞ്ഞത് ? 

എനിക്കറിയാം,ഒരു ഫ്ലവര്‍ നെഴ്സ്സറിയിലാണ് സര്‍ദാര്‍  ,ജോലിചെയ്യുന്നത്,വണ്ടി ഓടിക്കുന്നത് ഇവിടെ ആരും കണ്ടിട്ടില്ല.
ഒടുവില്‍ ഞാന്‍ ചോദിച്ചു ''ഭായീ നിങ്ങള്‍ എന്തിനാണ് കള്ളം പറയുന്നത് ,ഡ്രൈവറാണന്ന്'' .
അയാളുടെ മറുപടി എന്നെ വീണ്ടും അത്ഭുതപ്പെടുത്തി
സര്‍ദാര്‍ :ഞാന്‍ ഒരിക്കലും കള്ളം പറയില്ല,ഞാന്‍ ഡ്രൈവര്‍ തന്നെയാണ്,
ഏക്‌ വീല്‍ ഗാഡി ഡ്രൈവര്‍. (ഒരു വീല്‍ ഉള്ള വണ്ടി) നമ്മുടെ അര്‍ബാന...
 wheel barrow.
★★★★★★★★★★★★★★★------------★★★★★★★★★★★★★★★

No comments:

Post a Comment