വൃത്തവൃത്താന്തം.1
വൃത്തത്തില്‍ കവിതയെഴുതുവാന്‍ എളുപ്പമായി എനിക്ക് തോന്നുന്നത് ,'കേക' വൃത്തം ആണെന്നാണ്.ആദ്യം കേക യുടെ ലക്ഷണം നോക്കാം
"'മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിനാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോല്‍
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്ക് യതി, പാദാദിപ്പൊരുത്തമിതു കേകയാം'
ഓരോ പാദത്തിലും പതിനാല് അക്ഷരം വേണം. 3, 2, 2 / 3, 2, 2 താളാശ്രിതമായ ഖണ്ഡങ്ങള്‍ ഓരോ പാദത്തിലും ഉണ്ടായിരിക്കും. അങ്ങനെ ആറുഗണം. ഏഴക്ഷരം കഴിഞ്ഞാല്‍ യതി.
ഉദാഹരണത്തിന്,ശ്രീ.വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ,മാമ്പഴം എന്ന കവിതയിലെ വരികള്‍ നോക്കൂ .
"തുംഗമാം| മീന|ച്ചൂടാൽ| തൈമാവിൻ| മര|തക|-
ക്കിങ്ങിണി| സൗഗ|ന്ധിക|സ്വർണ്ണമായ്|ത്തീരും| മുമ്പേ|.
ഇനി ഞാന്‍ എഴുതിയ വരി നോക്കൂ.
"ഓര്‍മ്മകള്‍| ചിന്നി|ച്ചിന്നി| ചിതറി|ക്കിട|ക്കുമീ-
പാടത്തും |പറ|മ്പിലും| ഓടുന്നെന്‍ |കുട്ടി|ക്കാലം|"

വൃത്തവൃത്താന്തം 2
കേകയെ കുറിച്ചു പറഞ്ഞുവല്ലോ ,ഇനി നമുക്ക് ഗുരു,ലഘു എന്നിവ നോക്കാം .പലര്‍ക്കും അറിയാവുന്നതാണ് .എങ്കിലും ചുരുക്കിപ്പറയാം.ഉച്ചാരണത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലില്‍, നീട്ടി ഉച്ചരിക്കുന്നത് ഗുരുവും, കുറുക്കി ഉച്ചരിക്കുന്നത് ലഘു വും.(ദീര്‍ഘാ ക്ഷരങ്ങളെ ഗുരുവായും ഹ്രസ്വാക്ഷരങ്ങളെ ലഘുവായും കണക്കാക്കുന്നു.)ഉദാഹരണത്തിന് 'പ'എന്നെഴുതിയാല്‍ ലഘു*(υ) വും 'പാ' എന്ന് ദീര്‍ഘിപ്പിച്ചാല്‍ ഗുരു*(-)വും ആകും .പക്ഷെ ലഘുവും ചിലപ്പോള്‍ ഗുരു ആകും,ഒരു ലഘു കഴിഞ്ഞുവരുന്ന അക്ഷരം കൂട്ടക്ഷരമോ ,കടുപ്പിച്ച് ഉച്ചരിക്കുന്നവയോ ആയി വന്നാല്‍ മുന്‍പിലുള്ള ലഘു ഗുരു ആകും.ഉദാ:പുഷ്പം ,പട്ടണം ,ഇവിടെ 'പു'വും 'പ'യും ഗുരു ആയി പരിഗണിക്കും.ഇനി ഗണങ്ങള്‍ നോക്കാം .മൂന്ന്‍ അക്ഷരങ്ങള്‍ ചേര്‍ന്ന് ഒരു ഗണം ആകും (മാത്രയെ കുറിച്ച് പിന്നീടുള്ള ലേഖനങ്ങളില്‍ വിശദീകരിക്കാം)ഒരു ഗണത്തില്‍ ആദ്യ അക്ഷരം 'ലഘു'ആണെങ്കില്‍ 'യ' ഗണം എന്നും ആദ്യ അക്ഷരം 'ഗുരു' എങ്കില്‍ അത് ഭ ഗണം എന്നും പറയും .അങ്ങനെ എട്ടുതരം ഗണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ‘യ ര ത ഭ ജ സ മ ന ’.ഉദാ: 1,കപോലം* ( υ – –)
ആദ്യാക്ഷരം ലഘു-പിന്നീടുള്ളവ ഗുരു.അപ്പോള്‍ ആദ്യ ലഘു 'യ'ഗണം
2,കോമളം. (– υ –)മധ്യാക്ഷരം ലഘു-മുന്നിലും പിന്നിലും ഗുരു 'ര'ഗണം
3 ,വീരാളി .(– – υ)അന്ത്യക്ഷരം ലഘു ആയതിനാല്‍ 'ത'ഗണം
4 ,പാലട.(– υ υ)ആദ്യക്ഷരം ഗുരു 'ഭ' ഗണം
5,വികാരി.(υ – υ) മധ്യാക്ഷരം ഗുരു.'ജ' ഗണം
6, കമലം.(υ υ –)അന്ത്യക്ഷരം ഗുരു. 'സ'ഗണം
7,ആമോദം .സർവഗുരു,'മ'ഗണം
8,ജനനി. സർവലഘു, 'ന'ഗണം.
ഇനി ഇത് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പദ്യവും ഉണ്ട്.
ആദിമധ്യാന്തവർണങ്ങൾ -
ലഘുക്കൾ യ,ര,ത,ങ്ങളിൽ
ഗുരുക്കൾ ഭ,ജ,സ,ങ്ങൾക്ക്
മ,ന,ങ്ങൾ ഗ,ല,മാത്രവും.
ഞാന്‍ പെട്ടന്ന് എഴുതിയ വരികള്‍ ആണ് നോക്കുക.വൃത്തം ഇന്ദ്രവജ്ര. ലക്ഷണം:കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം, 'ത' 'ത' 'ജ' എന്നീ മൂന്നു ഗണങ്ങളും രണ്ട് 'ഗുരു'വും വന്നാൽ ഇന്ദ്രവജ്രയാകും.
കാവ്യങ്ങ/ളോരോന്നു/ രചിച്ചു/ ഞാനും
കാവ്യസ്സ/രിത്തില്‍,ചെ/റു ഓള/മാകും
കാലങ്ങ/ളോളം ചെ/റുകാറ്റി/ലാടി
കാവ്യാനു/രാഗത്തില്‍/ മുഴങ്ങി/ടും ഞാന്‍.
No comments:
Post a Comment