കളിത്തോഴി
******************കണ്ണടച്ചിരുന്നു ഞാന്‍കാതോര്‍ത്തിരുന്നു ഞാന്‍
കണ്ണാ നിന്‍വേണുഗാനം കേട്ടതില്ല
കായാമ്പൂ വര്‍ണ്ണാ നീ അരികത്തു വന്നെന്‍റെ
കമനീയ രൂപമൊന്നു കണ്ടെങ്കില്‍ -എന്‍റെ-
കമനീയ രൂപമൊന്നു കണ്ടെങ്കില്‍.
കാതരയായൊരു രാധിക ഞാനെത്ര-
കാലങ്ങളായ് നിന്നെ കാത്തിരിപ്പൂ
കള്ളനെന്ന രുകില്‍വന്നതില്ലാ
കാമന കരളി...ലൊതുക്കി വച്ചു-എന്‍റെ-
കാമന കരളില്‍ഒതുക്കി വച്ചു.
കളിമണ്‍കുടങ്ങളിലനുരാഗ നവനിയുമായ്
കാളിന്ദിതീരം ഞാന്‍ വിട്ടകലുമ്പോള്‍ ,
കണ്ണാ നിന്‍ കവണയില്‍ നിന്നൊരു
കല്ലെന്‍റെ, കുടമൊന്നുടച്ചെങ്കില്‍ -മണ്‍-
കുടമൊന്നുടച്ചെങ്കില്‍!

No comments:
Post a Comment