" ശ്രീകുമാര ബിംബങ്ങള്‍"
(ലേഖനം)
ശ്രീകുമാരൻതമ്പി സാറിന്‍റെ സിനിമാഗാനങ്ങളിലെ ബിംബങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും, കൂടുതൽ ഗാനങ്ങളിലും, ക്ഷേത്രവും അതുമായി ബന്ധപ്പെട്ടവയും ഇണപിരിഞ്ഞു കിടക്കുന്നത്. 'ഒരു ദേവന്‍ വാഴും ക്ഷേത്രം..ഓര്‍മ്മതന്‍ കൊടിയേറും ക്ഷേത്രം ഉദയം പോലൊളിതൂകും ക്ഷേത്രം ഹൃദയത്തിലൊരു ക്ഷേത്രം .'തെയ്പ്പൂയ കാവടിയാട്ടം തങ്ക മയിൽ പീലിയാട്ടം മനസ്സിന്‍റെ അമ്പലത്തിൽ തേരോട്ടം'
നായികയെ വർണ്ണിക്കുമ്പോൾ 'കർപ്പൂര ദീപത്തിൻ കാന്തിയിൽ കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ'അടുത്ത പ്രഭാതത്തിൽ,അവള്‍ 'കാമദേവന്റെ ശ്രീകോവിലില്‍ കാലം നേദിച്ച പഞ്ചാമൃതം..കാമിനീ നിന്‍ മന്ദഹാസം കാവ്യവാസന്ത സുപ്രഭാതം'..പ്രണയം മൊട്ടിട്ടു തുടങ്ങി പിന്നെ ഉറക്കമില്ലാത്ത രാത്രികളാണ് നായകന് 'സ്വർണ്ണ ഗോപുര നർത്തകീ ശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം എതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിക്കും'
പിന്നീട് അവൾ ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വടക്കും നാഥന്റെ മുന്നിൽ വന്നു,വീണ്ടും നായികയെ കാണുന്നത് ,'കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ കുപ്പിവള ചിരിച്ചുടയുന്നതും കുളപ്പുരക്കല്ലിൽ വച്ചോ ഊട്ടുപുരയ്ക്കുള്ളിൽ വച്ചോ അരമണി നാണം മറക്കുന്നതുമാണ് ..
പൂമാന കാവിലെ പൂരവിളക്കുകൾ നായികയുടെ പൂമുഖം കണ്ടു കൊതിച്ചു.
ഇനി ഉത്സവത്തിന്‍റെ നാളുകള്‍,ആലപ്പുഴ പട്ടണത്തിൽ അതിമധുരം വിതറിയ നായിക,ഒമ്പതാം ഉത്സവത്തിന് അമ്പലപ്പുഴ വന്നു, എന്തു നല്ല പാൽപ്പായസം നിന്‍റെ കൊച്ചു വർത്തമാനം,തീർന്നില്ല ചന്തമേറും മേനി കണ്ടു കൊമ്പനന്നു മദമിളകി ,തീവട്ടിയിൽ നിന്നും ഒരു തീ തുള്ളി നിന്‍റെ മാറിൽ വീണു.
വിരഹത്തിന്‍റെ നാളുകളില്‍,അമ്പലവിളക്കുകളണഞ്ഞു, അംബരദീപവും പൊലിഞ്ഞു ,അത്താഴശ്രീബലി കഴിഞ്ഞു ,അരയാല്‍മണ്ഡപമൊഴിഞ്ഞു.പിന്നീട് നായികയെ യാദൃശ്ചികമായി"ചെട്ടികുളങ്ങര ഭരണി നാളില്‍, ഉത്സവം കണ്ടു നടക്കുമ്പോള്‍,കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍ പുഷ്പ മിഴിയുടെ തേരോട്ടം കാണുകയാണ്.
വീണ്ടുമുള്ള കൂടികാഴ്ചയില്‍ അവളോട് 'സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍ ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ എന്നു ചോദിക്കുമ്പോള്‍ 'ചന്ദനത്തില്‍ കടഞ്ഞെടുത്തൊരാ സുന്ദരീശില്പം' 'ലജ്ജാവതിയാകുകയാണ് 'ലജ്ജാവതീ നിൻ മിഴികളടഞ്ഞൂ...രത്നാധരത്തിൽ പൂമൊട്ടു വിരിഞ്ഞൂ..പുത്തൻ കനവാൽ പൂജാരി മനസ്സിൽ.....പുഷ്പാർച്ചന തുടർന്നൂ.....'
ഇനി നായകന്‍റെ മനസ്സില്‍ എന്തായിരിക്കും എന്ന് നമുക്ക് ഊഹിക്കാം"ഉത്സവക്കൊടിയേറ്റ കേളി.. എന്റെ ഉല്ലാസ ദേവാലയത്തിൽ ശില്പങ്ങൾപോലുമിന്നാടും.. നിന്റെ സ്വപ്നത്തിൻ കൂത്തമ്പലത്തിൽ..'വിവാഹം കഴിഞ്ഞ് അവര്‍ ആടിപ്പാടുമ്പോഴും'പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി,പൊന്‍പുലരീ പന്തലില് പട്ടു വിതാനം കണ്ടു..മുച്ചിലോട്ടു നടയില്‍ നിന്നും ശംഖനാദം കേട്ടു.'
പഴയ പ്രണയ കാലങ്ങള്‍ ഓര്‍ക്കുമ്പോള്‍ അറിയാതെ പാടിപ്പോകുന്നു'വരുമോ വീണ്ടും തൃക്കാര്‍ത്തികകള്‍,വഴിലമ്പലത്തിലെ കല്‍വിളക്കേ..
നായകൻറെ ഓർമ്മകളിൽ പണ്ട് 'ചാല കമ്പോളത്തിൽ വച്ച് 'കണ്ടപ്പോൾ..കയ്യും കെട്ടി വായും മൂടി ഞാനിരിക്കുന്നു കണ്ണിൻ മുന്നിൽ പാൽ പ്രഥമൻ ഉറുമ്പരിക്കുന്നു,ആറ്റുനോറ്റ്,മധുര മുണ്ണും നാൾ വരികില്ലേ ,ആറ്റുകാൽ ഭഗവതിയെ കൈവെടിയല്ലേ'
ഒടുവില്‍ കവിയുടെ ഓര്‍മ്മകളില്‍ ആദ്യ ചുംബനം അലയടിച്ചുകൊണ്ടിരിക്കുന്നു "ആദ്യ ചുംബനം അമൃത ചുംബനം ഇനിയുമെത്ര ചുംബനങ്ങള്‍ നേടിയാലും
ഈ "മധുരം എന്നെന്നും തിരുമധുരം"നായകന്‍(കവി)യാത്ര തുടരുകയാണ്.
ph:00973 39135286

No comments:
Post a Comment