കാക്കേ കാക്കേ കൂടെവിടെ ?
..........ദീപു ആറ്റിങ്ങല്‍
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ വരികള്‍ക്കിടയിലെ മൗനത്തിനു ഭാഷ്യം നല്കാന്‍ ശ്രമിച്ചു,വൃത്തത്തിലും താളത്തിലും വ്യത്യാസം വരുത്താതെ. അദ്ദേഹം ക്ഷമിക്കുമെന്നുകരുതുന്നു.
കാക്കേ കാക്കേ കൂടെവിടെ ?
കാക്കക്കൂട്ടില്‍ കുഞ്ഞുണ്ടോ ?
അക്കാണുന്ന മരത്തിന്മേല്‍
കാറ്റത്താടും ചില്ലയിലായ്
'കാ കാ' യെന്ന കരച്ചില്‍ നീ
കേള്‍ക്കുന്നില്ലേ ദൂരത്തായ്
കേള്‍ക്കുന്നുണ്ടേ കാക്കച്ചീ
എന്തിനു പാവം കരയുന്നു ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞു കിടന്നുകരഞ്ഞീടും
കാക്കേ വേഗം പോകൂ നീ
കുഞ്ഞിനു തീറ്റ കൊടുക്കൂ നീ
കുഞ്ഞേ, കുഞ്ഞേ, നീ തരുമോ
നിന്നുടെ കൈയിലെ നെയ്യപ്പം?
ഇല്ല, തരില്ലീ നെയ്യപ്പം
അമ്മ വഴക്കുപറഞ്ഞീടും
പെട്ടന്നയ്യോ കാക്കച്ചി
തട്ടിയെടുത്തൂ നെയ്യപ്പം
അയ്യോ! കാക്കേ, പറ്റിച്ചോ !
അമ്മയറിഞ്ഞാലടി കിട്ടും
വാതില്‍പ്പാളിയിലൂടമ്മ
കുഞ്ഞിനെ നോക്കിച്ചിരിതൂകി.
`````````````````````
..........ദീപു ആറ്റിങ്ങല്‍
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ വരികള്‍ക്കിടയിലെ മൗനത്തിനു ഭാഷ്യം നല്കാന്‍ ശ്രമിച്ചു,വൃത്തത്തിലും താളത്തിലും വ്യത്യാസം വരുത്താതെ. അദ്ദേഹം ക്ഷമിക്കുമെന്നുകരുതുന്നു.
കാക്കേ കാക്കേ കൂടെവിടെ ?
കാക്കക്കൂട്ടില്‍ കുഞ്ഞുണ്ടോ ?
അക്കാണുന്ന മരത്തിന്മേല്‍
കാറ്റത്താടും ചില്ലയിലായ്
'കാ കാ' യെന്ന കരച്ചില്‍ നീ
കേള്‍ക്കുന്നില്ലേ ദൂരത്തായ്
കേള്‍ക്കുന്നുണ്ടേ കാക്കച്ചീ
എന്തിനു പാവം കരയുന്നു ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞു കിടന്നുകരഞ്ഞീടും
കാക്കേ വേഗം പോകൂ നീ
കുഞ്ഞിനു തീറ്റ കൊടുക്കൂ നീ
കുഞ്ഞേ, കുഞ്ഞേ, നീ തരുമോ
നിന്നുടെ കൈയിലെ നെയ്യപ്പം?
ഇല്ല, തരില്ലീ നെയ്യപ്പം
അമ്മ വഴക്കുപറഞ്ഞീടും
പെട്ടന്നയ്യോ കാക്കച്ചി
തട്ടിയെടുത്തൂ നെയ്യപ്പം
അയ്യോ! കാക്കേ, പറ്റിച്ചോ !
അമ്മയറിഞ്ഞാലടി കിട്ടും
വാതില്‍പ്പാളിയിലൂടമ്മ
കുഞ്ഞിനെ നോക്കിച്ചിരിതൂകി.
`````````````````````
ഈ അടുത്തകാലത്ത് കണ്ട ചില fb പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തോന്നിയതാണ്.
No comments:
Post a Comment